മരണത്തോട് മല്ലടിച്ച് ഉന്നോവയിലെ പെൺകുട്ടി

Last Modified ബുധന്‍, 31 ജൂലൈ 2019 (17:33 IST)
ലഖ്നൗവിലെ കെ.ജി.എം.യു. ട്രോമ സെന്ററിലെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ച് ഉന്നാവ സംഭവത്തിലെ പെണ്‍കുട്ടി. വാഹനാപകടത്തില്‍ തോളെല്ലിലും വാരിയെല്ലിലും വലതു തുടയെല്ലിലും പൊട്ടലുണ്ട്. പെൺകുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റു.

വാരിയെല്ലുകളിലൊന്ന് ശ്വാസകോശത്തില്‍ തുളച്ചു കയറി. ശ്വസിക്കാന്‍ സാധിക്കുന്നില്ല.13 എല്ലുകള്‍ക്കു പൊട്ടലേറ്റു. തലയ്ക്കും പരിക്കുണ്ട്. കൂടെയുണ്ടായിരുന്നയാളുടേയും ചികിത്സരച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ടുസ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു.

ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗറില്‍നിന്ന് ഇവര്‍ക്കു ഭീഷണിയുണ്ടായിരുന്നു. ഇരയെ ഇല്ലാതാക്കാനുള്ള ആസൂത്രിത അപകടമാണെന്ന ആരോപണത്തെത്തുടര്‍ന്ന് സേംഗറടക്കം പത്തുപേര്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :