അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
- മദ്യലഹരിയിൽ പൊലീസുകാരനെ പിടിച്ചുനിർത്തി ചുംബിച്ച് യുവാവ്, വീഡിയോ !
- മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ്: ഇടപെടലുമായി ഹൈക്കോടതി
- ജയിലിൽ വേണ്ടത്ര സൌകര്യമില്ല; സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് കത്തിക്കുത്ത് പ്രതികള്‍, നടക്കില്ലെന്ന് കോടതി
- കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിലൊരാള്‍ സെര്‍ബിയയില്‍ അറസ്റ്റില്‍
'ഞാൻ ഇനിയും ഇവിടെ കയറും, നിങ്ങൾ വീട് പൂട്ടി പോ, എന്ന് കള്ളൻ’ - ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചു താമസിച്ച കള്ളന്‍ കത്തെഴുതി വെച്ച് മുങ്ങി!
പൂട്ടി കിടന്ന വീട്ടിൽ നിന്നും അമ്പത് പവനും അരലക്ഷം രൂപയും മോഷ്ടിച്ച കള്ളനെ പിടിക്കാൻ പൊലീസ് നാടുനീളെ വലവീശിയപ്പോൾ മോഷണം നടത്തിയ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ ഒളിച്ച് താമസിച്ച് കള്ളൻ. പൊലീസിനെ കബളിപ്പിച്ച് വീടിന്റെ ഉടമയ്ക്ക് ഒരു കത്തുമെഴുതി വെച്ച് വിദഗ്ധമായി ഇയാള്‍ കടന്നു കളഞ്ഞു.
‘അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും. നിങ്ങള്‍ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളന്‍.’ എന്നായിരുന്നു കത്ത്. മൊട്ട ജോസ് എന്ന കുപ്രസിദ്ധ കള്ളനാണ് നാട്ടുകാരെയും വീട്ടുകാരെയും പൊലീസിനെയും ഒരുപോലെ പറ്റിച്ചത്.
പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനിലെ അനിതാ ഭവനില്‍ നിന്നും അമ്പത് പവനും അരലക്ഷം രൂപയും മൊട്ട ജോസ് മോഷ്ടിച്ചിരുന്നു.