ഭർത്താവിന് വേണ്ടി തർക്കം, 15 ദിവസം മാറി മാറി താമസിക്കാൻ പൊലീസ്; വിട്ടുകൊടുക്കാതെ ഭാര്യമാർ

Last Modified ബുധന്‍, 31 ജൂലൈ 2019 (16:41 IST)
ഭർത്താവിനു വേണ്ടി അടിപിടി കൂടി ഭാര്യമാർ. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ ഒടുവില്‍ പൊലീസിനെ വിളിക്കേണ്ടി വന്നു. കൊല്ലം കടയ്ക്കല്‍ സ്വദേശിയുടെ ഭാര്യമാരാണ് പരസ്പരം കൊമ്ബുകോര്‍ത്തത്. ആദ്യഭാര്യയാണ് വനിത കമ്മീഷനിൽ പരാതി നൽകിയത്.

42 വര്‍ഷം മുമ്പാണ് കടയ്ക്കല്‍ സ്വദേശിയായ യുവാവ് പരാതിക്കാരിയെ വിവാഹം ചെയ്യുന്നത്. ഒരുമിച്ച് താമസിച്ചെങ്കിലും ഇവർ പിന്നീട് പിരിഞ്ഞു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി വിദേശത്തേക്ക് പോയി. 23 വര്ഷം കഴിഞ്ഞപ്പോള്‍ ഇയാള്‍ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇവർ കുടുംബമായി താമസിച്ച് വരുന്നതിനിടെയാണ് ആദ്യഭാര്യ തിരിച്ച് വരുന്നതും അവകാശവാദമുന്നയിക്കുന്നതും.

ഭര്‍ത്താവിനെ തടഞ്ഞുവച്ചിരിക്കുകയാണെന്നാരോപിച്ച് ഇവര്‍ രണ്ടാം ഭാര്യക്കെതിരെ വനിതാ കമ്മീഷനിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. 15 ദിവസം ആദ്യ ഭാര്യയോടൊപ്പവും 15 ദിവസം രണ്ടാം ഭാര്യയോടൊപ്പവും താമസിക്കുക എന്ന പൊലീസ് നിര്‍ദ്ദേശത്തെ ആദ്യ അംഗീകരിക്കാന്‍ തയ്യറായില്ല. അടുത്ത അദാലത്തിനായി കാത്തിരിക്കുകയാണ് ഇവർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :