നിപ്പയെ നേരിടാൻ കേരളത്തിന് എല്ലാ സഹായവും; മരുന്ന് എത്തിക്കാൻ പ്രത്യേക വിമാനം, ഭയപ്പടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ

ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഡോ.ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

Last Modified ചൊവ്വ, 4 ജൂണ്‍ 2019 (12:39 IST)
കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി സംസാരിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. എല്ലാ സഹായവും സംസ്ഥാന സര്‍ക്കാരിനുണ്ടാകും. ഏഴ് മുതിര്‍ന്ന ഡോക്ടര്‍മാരെ അയച്ചിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പൂനെ എന്‍ഐവിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷം അവലോകന യോഗം ചേര്‍ന്നു. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഡോ.ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :