ബജറ്റ്: ''ക്ലീൻ ഇന്ത്യ, ടെക് ഇന്ത്യ'' - ഇന്ത്യയുടെ മുദ്രാവാക്യം

രാജ്യത്ത് സാമ്പത്തിക പരിഷ്കരണം തുടരുമെന്ന് ധനമന്ത്രി

aparna shaji| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (11:39 IST)
രാജ്യത്ത് സാമ്പത്തിക പരിഷ്കരണം തുടരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്ലീന്‍ ഇന്ത്യ, ടെക് ഇന്ത്യ എന്നായിരിക്കും ഇന്ത്യയുടെ മുദ്രാവാക്യമെന്ന് ധനമന്ത്രി വ്യക്തമാക്കി.

50000 ഗ്രാമപഞ്ചായത്തുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യമുക്തമാകും. സാമൂഹിക മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും മുന്‍ തൂക്കം. ഡിജിറ്റല്‍ ഇടപാടുകള്‍ക്കു മുന്‍ഗണന. റെയില്‍ ബജറ്റിനെ പൊതു ബജറ്റിനൊപ്പം ചേര്‍ത്തത് ചരിത്ര നേട്ടമാണെന്ന് അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.

പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സര്‍ക്കാരിനായെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. 2017 വളര്‍ച്ചയുടെ വര്‍ഷമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. യുവാക്കളെ ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്‍ഷ്യം. വിദേശനാണ്യശേഖരം മികച്ച നിലയിലാണ്. കാര്‍ഷിക ഉത്പാദനം കൂടിയെന്നും ധനമന്ത്രി വ്യക്തമാക്കി. നോട്ട് പിന്‍‌വലിക്കല്‍ ജി ഡി പിയില്‍ നേട്ടമുണ്ടാക്കും. ഉത്പാദനരംഗത്ത് ഇന്ത്യ ആറാം സ്ഥാനത്താണ്. സാമ്പത്തിക പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് നോട്ട് പിന്‍‌വലിക്കല്‍ നടപടി.

ഇ അഹമ്മദിന്‍റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്ത് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അന്തരിച്ച നേതാവ് ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷമായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :