ന്യൂഡല്‍ഹി|
Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (11:11 IST)
മോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്കി. ബജറ്റ് മാറ്റി വെക്കേണ്ടതില്ലെന്ന സ്പീക്കറുടെ നിലപാടിനെ തുടര്‍ന്നാണ് ബജറ്റ് ഇന്നു തന്നെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
ബജറ്റ് അവതരണത്തിനായി ചേര്‍ന്ന പാര്‍ലമെന്റ് ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചു. ബജറ്റ് ഭരണഘടനാവിഷയം ആയതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നും ഇ അഹമ്മദിനോടുള്ള ആദരസൂചകമായി നാളെ സഭ ചേരില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എന്നാല്‍, ബജറ്റ് ആവതരിപ്പിക്കരുതെന്ന് സഭ ചേര്‍ന്നയുടനെ പ്രതിപക്ഷം ആവശ്യപ്പെട്ടു. മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ എന്നുള്ള ആദരവ് കാണിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടക്കം മുതൽക്കേ ധനമന്ത്രി അരുൺജെയ്റ്റ്ലി ബജറ്റ് അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു.