ബജറ്റ്: നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ വിജയിച്ചു, വിദേശ നിക്ഷേപം വർധിച്ചുവെന്ന് അരുൺ ജെയ്റ്റ്ലി

ധനമന്ത്രി അരുൺ ജെറ്റ്ലി ബജറ്റ് അവതരണം ആരംഭിച്ചു

aparna shaji| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (11:22 IST)
പ്രതിപക്ഷ ബഹളത്തിനിടെ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജയ്റ്റ്ലി ബജറ്റ് അവതരണം തുടങ്ങി. റെയിൽവേ ബജറ്റും പൊതുബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്. വിദേശനാണ്യ ശേഖരം മികച്ച രീതിയിലാണെന്ന് അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. വിദേശനാണ്യ ശേഖരം 361 ഡോളർ ആയി ഉയർന്നുവെന്നും അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

വളർച്ചാ നിരക്ക് പ്രതീക്ഷ നൽകുന്നതാണ്. പണപ്പെരുപ്പം ഒറ്റയക്കമായി ചുരുക്കാൻ സർക്കാരിനായി. ഇതിലൂടെ നാണയപ്പെരുപ്പം നിയന്ത്രിക്കുന്ന കാര്യത്തിൽ വിജയം കണ്ടു. കാർഷിക ഉൽപ്പാദനം കൂടി. ഉൽപ്പാദനരംഗത്ത് ഇന്ത്യ ആറാം സ്ഥാനത്ത്. യുവാക്കളുടെ ശാക്തീകരണമാണ് ലക്ഷ്യമെന്ന് അരുൺ ജെയ്റ്റ്ലി. നോട്ട് പിൻവലിക്കൽ സാമ്പത്തിക പരിഷ്കരണത്തിന്റെ തുടർച്ചയാണെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. നോട്ട് പിൻ‌വലിക്കൽ സർക്കാരിന്റെ കരുത്തുറ്റ തീരുമാനമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :