1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Union Budget 2022 K Rail

ബജറ്റില്‍ പ്രതീക്ഷകളോടെ കാത്തിരിന്നിട്ടും കേരളത്തിന് നിരാശ; സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല

Union Budget
കേന്ദ്ര ബജറ്റില്‍ കേരളത്തിനു നിരാശ. കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനിയും കാത്തിരിക്കണം. കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രഖ്യാപനമില്ല. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതി ബജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് സൂചന. 
 
പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയുടെ ഡിപിആറിന് ഇതുവരെ കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും പദ്ധതിക്കു തത്വത്തില്‍ അംഗീകാരം ലഭിച്ചതിനാല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. സില്‍വര്‍ ലൈന്‍ പ്രഖ്യാപനം ഉണ്ടാകണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.  
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഫോണുകൾ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറാൻ ഉത്തരവ്: ജാമ്യാപേക്ഷ വീണ്ടും മാറ്റി