ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല, ഡിജിറ്റൽ ആസ്‌തിയിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം ചുമത്തി

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (12:37 IST)
കേന്ദ്ര ബജറ്റിൽ ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല. നികുതി സ്ലാബുകൾ ഇതോടെ പഴയ നിലയിൽ തുടരും. അതേസമയം നികുതി റിട്ടേണിന് പുതിയ സംവിധാനം ധനമന്ത്രി പ്രഖ്യാപിച്ചു. ഐ‌ടി റിട്ടേൺ രണ്ട് വർഷത്തിനകം പുതുക്കി സമർപ്പിക്കാം എന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. അധിക നികുതി മാറ്റങ്ങളോടെ റിട്ടേൺ സമർപ്പിക്കാനാകും.

അതേസമയം ഡിജിറ്റൽ ആസ്‌തികളിൽ നിന്നുള്ള വരുമാനത്തിന് സർക്കാർ 30 ശതമാനം നികുതി ചുമത്തി. കേന്ദ്ര ബജറ്റ് വിർച്വ‌ൽ ആസ്‌തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :