അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (11:25 IST)
കൊവിഡ് മൂന്നാം തരംഗത്തിനിടെ പൊതുബജറ്റ് അവതരണം ഇന്ന്. ചൊവ്വാഴ്ച രാവിലെ 11-ന് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത്തെ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയിലായ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും.നാല് മേഖലകളിലായി ഊന്നൽ നൽകികൊണ്ടാണ് ഇത്തവണ ബജറ്റ് അവതരണം.
പ്രധാനമന്ത്രി ഗതിശക്തി മിഷൻ, സമസ്‌ത മേഖലകളിലും വികസനം. ഉത്‌പാദന ക്ഷമത വർധിപ്പിക്കുക. രാജ്യത്ത് കൂടുതൽ നിക്ഷേപമെത്തിക്കുക എന്ന നാല് മേഖലകളിൽ ഊന്നൽ നൽകും.