അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ ഞായര്‍ നിയന്ത്രണം തുടരും
- 75 കോടി മുടക്കി ക്ലൈമാക്സ് ഷൂട്ട്, പ്രഭാസിന്റെ സലാര്‍ ഒരുങ്ങുന്നു
- കേന്ദ്ര ബജറ്റ്: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും
- രാജ്യം 8 മുതൽ 8.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ
- കൊവിഡ് കാലത്തും നേട്ടം കൊയ്ത് സിയാൽ: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്
രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് രണ്ടുലക്ഷത്തിനു താഴെയെത്തി; മരണ നിരക്ക് കുതിച്ചുയരുന്നു
രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് രണ്ടുലക്ഷത്തിനു താഴെയെത്തി. കഴിഞ്ഞ മണിക്കൂറുകളില്‍ 1,67,059 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായത്. എന്നാല്‍ മരണ നിരക്ക് കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം 1192 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 2,54,076 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 17,43,059 പേരാണ്. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.69 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ 1,66,68,48,204 പേര് കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം