ന്യൂഡല്‍ഹി|
PRIYANKA|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (13:33 IST)
പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ച ബിജെപിയ്ക്കും എബിവിപിക്കും മറുപടിയുമായി കോണ്‍ഗ്രസ് നേതാവും നടിയും മുന്‍ എംപിയുമായ രമ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും മുന്‍കാല പാക്ക് അനുകൂല പരാമര്‍ശങ്ങള്‍ ചൂണ്ടികാട്ടിയാണ് രമ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.
'' പാക്കിസ്ഥാന്‍ ഇന്ത്യയുടെ സഹോദരമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് ജീ പറയുന്നു. നരേന്ദ്ര മോദിയുടെ പ്രശസ്തമായ പാക് സന്ദര്‍ശനം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ'' പാക്കിസ്ഥാന്‍ നമ്മുടെ സഹോദരന്‍ എന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്തയും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഞായറാഴ്ച മാണ്ഡ്യയില്‍ നടന്ന ചടങ്ങില്‍ പാക്കിസ്ഥാനിലേക്ക് പോകുന്ന നരകതുല്യമാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയ്‌ക്കെതിരെ രമ്യ നടത്തിയ പ്രതികരണമാണ് വിവാദമായത്. മന്ത്രി പറഞ്ഞത് തെറ്റാണെന്നും നമ്മളെ പോലുള്ളവരാണ് അവിടെയുള്ളതെന്നും അവര്‍ ഞങ്ങളെ നല്ല രീതിയില്‍ സ്വീകരിച്ചുവെന്നും രമ്യ പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ രമ്യയ്‌ക്കെതിരെ മാണ്ഡ്യയില്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. രമ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളിലൂടെ ബിജെപി, എബിവിപി അനുകൂലികളും രംഗത്തെത്തി. ഇസ്‌ളാമാബാദില്‍ നടന്ന സാര്‍ക്ക് യങ് പാര്‍ലമെന്റേറിയന്‍ കോണ്‍ഫറന്‍സില്‍ രമ്യ പങ്കെടുത്തിരുന്നു.