മുംബൈ|
JOYS JOY|
Last Modified ശനി, 20 ഓഗസ്റ്റ് 2016 (09:07 IST)
ഗവര്‍ണര്‍മാരായും ലഫ്. ഗവര്‍ണര്‍മാരായും ബി ജെ പി നേതാക്കളെ മാത്രം നിയമിക്കുന്നതിനെ ചോദ്യം ചെയ്ത് ശിവസേന. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനവുമായി
ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
സഖ്യകക്ഷികളെ നോക്കുകുത്തികളാക്കി ബി ജെ പി നേതാക്കളെ മാത്രം എന്തുകൊണ്ടാണ് ഗവര്‍ണര്‍മാരും ലഫ്. ഗവര്‍ണര്‍മാരുമായി നിയമിക്കുന്നത്. തെലുഗുദേശം, ശിരോമണി അകാലിദള്‍ തുടങ്ങിയ എന്‍ ഡി എ കക്ഷികളും തങ്ങളും ഗവര്‍ണര്‍പദവി സ്വീകരിക്കാന്‍ ഒരുക്കമാണെന്നും മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കുന്നു.
ഈ പാര്‍ട്ടികളിലും കഴിവും പരിചയവുമുള്ള നേതാക്കളുണ്ട്. 280ഓളം എം പിമാരുള്ള പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ ആകുമ്പോള്‍ സഖ്യകക്ഷികളുടെ രോദനം ആരാണ്
കേള്‍ക്കുകയെന്നും മുഖപ്രസംഗത്തില്‍ ശിവസേന ചോദിക്കുന്നു.