ആം ആദ്മി പാർട്ടിയിലേക്ക് ചേരാൻ സിദ്ദുവിന് മുന്നിൽ നിബന്ധനകൾ വെച്ചിട്ടില്ല: കെജ്‌രിവാൾ

ആം ആദ്മി പ്രവേശം: സിദ്ദു നിബന്ധന വെച്ചില്ല; കൂടുതൽ സമയം തേടി -കെജ്‌രിവാൾ

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (12:05 IST)
ആം ആദ്മി പാർട്ടിയിൽ ചേരുവാൻ മുൻ ബി ജെ പി എംപി നവ്ജോത് സിങ് സിദ്ദുവിന് മുമ്പിൽ യാതൊരു നിബന്ധനകളും വെച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കഴിഞ്ഞയാഴ്ച സിദ്ദു തന്നെ വന്നു കണ്ടിരുന്നു. പാർട്ടി പ്രവേശത്തിനായി ഒരു നിബന്ധനയും മുന്നോട്ടുവെച്ചിട്ടില്ല. ആലോചിക്കാൻ കൂടുതൽ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കെജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്.

സിദ്ദുവിന്‍റെ എ എ പിയിൽ പ്രവേശത്തെ കുറിച്ച് നിരവധി അപവാദ പ്രചരണങ്ങളാണ് നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ കൃത്യമായ വിവരം നൽകേണ്ടത് തന്‍റെ കടമയാണെന്നും അതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും കെജ്‌രിവാൾ അറിയിച്ചു.

പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതൽ സമയം ചോദിച്ച സിദ്ദുവിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഒരു നല്ല മനുഷ്യനും ക്രിക്കറ്റിലെ ഇതിഹാസവുമാണ് അദ്ദേഹമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേർന്നാലും ഇല്ലെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാനം എന്നുമുണ്ടാകുമെന്നും കെജ്‍രിവാൾ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :