ചികിത്സക്കാവശ്യമായ പണം കണ്ടെത്താന്‍ സാധിക്കുന്നില്ല: മകൾക്കു ദയാവധം അനുവധിക്കാന്‍ അപേക്ഷിച്ചു മറ്റൊരു രക്ഷിതാക്കൾ കൂടി !

മകൾക്കു ദയാവധം അനുവധിക്കാന്‍ അപേക്ഷിച്ചു മറ്റൊരു രക്ഷിതാക്കൾ കൂടി കാത്തിരിക്കുന്നു.

hyderabad, mercy kiling, thelugana ഹൈദരാബാദ്, ദയാവധം, തെലുങ്കാന
ഹൈദരാബാദ്| സജിത്ത്| Last Modified തിങ്കള്‍, 18 ജൂലൈ 2016 (12:11 IST)
മകൾക്കു ദയാവധം അനുവധിക്കാന്‍ അപേക്ഷിച്ചു മറ്റൊരു രക്ഷിതാക്കൾ കൂടി കാത്തിരിക്കുന്നു.
എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനു ദയാവധം തേടി മാതാപിതാക്കൾ നീതിപീഠത്തെ സമീപിച്ചുയെന്ന വാർത്ത പുറത്തുവന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

ഹൈദരാബാദ് സ്വദേശികളായ രാമചന്ദ്ര റെഡ്ഡിയും ഭാര്യ ശ്യാമളയുമാണ് തങ്ങളുടെ പന്ത്രണ്ടു വയസുകാരിയായ മകൾ ഹര്‍ഷിതയ്ക്കു ദയാവധത്തിന് അനുമതി നൽകണമെന്നഭ്യർഥിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

ഗുരുതരമായ കരള്‍ രോഗ ബാധിതയാണ് അർഷിത. അഞ്ചുമാസങ്ങൾക്കു മുമ്പു മഞ്ഞപ്പിത്തം ബാധിച്ചപ്പോഴാണ് ഹർഷിതയുടെ കരൾരോഗം കണ്ടെത്തുന്നത്. കരൾ രോഗത്തിന്റെ അവസാന ഘട്ടത്തിലാണു ഹർഷിതയെന്നും കരള്‍ ഉടൻ മാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.

എന്നാല്‍ മകളുടെ കരൾ മാറ്റി വെക്കണമെന്ന് ആഗ്രഹമുണ്ട്. പണത്തിനായി രാപകൽ നടന്നെങ്കിലും 21 ലക്ഷം എന്ന ഭീമമായ തുകയുടെ പകുതി പോലും കിട്ടിയില്ല. അതിനാലാണ് ദയാവധത്തിന് അപേക്ഷ സമർപ്പിച്ചതെന്ന് രാമചന്ദ്ര റെഡ്ഡി പറയുന്നു.

അതേസമയം, തെലുങ്കാനയിലെ ആരോഗ്യമന്ത്രി ലക്ഷ്മ റെഡ്ഡി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. കൂടാതെ സംസ്ഥാന സർക്കാർ ഹർഷിതയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നുമുള്ള വാർത്തകള്‍ പുറത്തു വരുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :