ഹൈദരാബാദില്‍ വന്‍ഭീകരാക്രമണം നടത്താന്‍ പദ്ധതി: എന്‍ഐഎ നടത്തിയ റെയ്‌ഡില്‍ നാല് ഐഎസ് അനുകൂലികള്‍ പിടിയില്‍

ഹൈദരാബാദില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് സംശയിക്കുന്ന ഐഎസ് അനുകൂലികളായ നാലുപേര്‍ പിടിയില്

ഹൈദരാബാദ്, എന്‍ഐഎ, ഇസ്ലാമിക് സ്റ്റേറ്റ്, റെ‌യ്ഡ്, അറസ്റ്റ് Hyderabad, NIA, Islamic state, Raid, Arrest
ഹൈദരാബാദ്| സജിത്ത്| Last Modified ബുധന്‍, 29 ജൂണ്‍ 2016 (11:43 IST)
ഹൈദരാബാദില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് സംശയിക്കുന്ന ഐഎസ് അനുകൂലികളായ നാലുപേര്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിലാണ് നാല് പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു ചെറിയ ഘടകം ഇപ്പോള്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഐ ടി നഗരമെന്ന് അറിയപ്പെടുന്ന ഹൈദരാബാദില്‍ വലിയൊരു ഭീകരാക്രമണ പദ്ധതിക്കാണ് ഇവര്‍ തയ്യാറെടുത്തിരുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ഹൈദരാബാദിലെ പഴയ നഗര കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളിലായാണ് നാല് പേരെ ദേശീയ അന്വേഷണ സംഘം പിടികൂടിയത്. മാരകായുധങ്ങളും അത്യു‌ഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളും പണവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.

കഴിഞ്ഞ മൂന്നാഴ്ചയായി അഭിഭാഷകര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇതിനിടയിലായിരുന്നു എന്‍ഐഎ വ്യാപക തെരച്ചില്‍ നടത്തിയത്. ഈ വര്‍ഷം ആദ്യം ഹൈദരാബാദില്‍ നിന്ന് രണ്ടുപേര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനാല് ഐഎസ് അനുകൂലികളെ എന്‍ഐഎ പിടികൂടിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :