ഹൈദരാബാദ്|
സജിത്ത്|
Last Modified ചൊവ്വ, 31 മെയ് 2016 (13:55 IST)
അമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ചു. വിവരം ലഭിച്ച ഉടനെ പൊലീസ് എത്തിയെങ്കിലും അപ്പോളേക്കും യുവതി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നക്രേക്കലിലാണ് സംഭവം നടന്നത്.
അമ്മയുടേയും ഭര്‍ത്താവിന്റേയും നിരന്തരമായുള്ള പീഡനം സഹിക്കാന്‍ വയ്യാതായപ്പോളാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം തന്നെ യുവതിയെ മാതാവും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. യുവതിയുടെ വിവാഹ ചെലവുകള്‍ക്കുള്ള പണം നല്‍കിയത് യുവതിയുടെ ഭര്‍ത്താവിന്റെ കുടുംബക്കാരായിരുന്നു. ഇത് തിരികെ ചോദിച്ച് ഝാന്‍സിയെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിനു ഒരു ദിവസം മുമ്പായിരുന്നു യുവതി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് കത്തയച്ചത്. അമ്മയും ഭര്‍ത്താവും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ കത്തില്‍ പറയുന്നു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്തുന്നതിനായാണ് അമ്മയും ഭര്‍ത്താവും ചേര്‍ന്ന് ഝാന്‍സിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യുവതിയുടെ മാതാവിനും ഭര്‍ത്താവിനുമായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.