ഐ എസ് ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടു പേർ അറസ്റ്റിൽ

ഐ എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. ഐ എൻ ഐ ആണ് ഇവരെ പിടികൂടിയത്. ഇതിനോടകം 14 പേരെ ഐ എൻ ഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുപ്രധാനകേന്ദ്രങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിടാൻ ശ്രമിക്കുന്നുവെന്ന സംശയത്തിലാണ് ഇവരെ പിടികൂടിയ

ഹൈദരാബാദ്| aparna shaji| Last Modified ചൊവ്വ, 12 ജൂലൈ 2016 (15:23 IST)
ഐ എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. ഐ എൻ ഐ ആണ് ഇവരെ പിടികൂടിയത്. ഇതിനോടകം 14 പേരെ ഐ എൻ ഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുപ്രധാനകേന്ദ്രങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിടാൻ ശ്രമിക്കുന്നുവെന്ന സംശയത്തിലാണ് ഇവരെ പിടികൂടിയത്.

ഐ എസിലെ സജീവപ്രവർത്തകരുമായി ബന്ധമുണ്ടെന്നാണ് സംശയം. അതേസമയം, കേരളത്തിൽ നിന്നും കാണാതായവരിൽ 14 പേർ ഐ എസ് സംഘടനയിൽ ചേർന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിൽ നിന്നും മാത്രമല്ല ഇന്ത്യയുടെ പല ഭാഗത്തുനിന്നും ഇത്തരത്തിൽ ആൾക്കാരെ കാണാതായിട്ടുണ്ടെന്നാണ് പുതിയ വിവരം.

ഇതിനിടെ, കേരളത്തിലും ഐ.എസ്. ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ തീവ്രവാദബന്ധമുള്ളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. പോലീസിലുള്‍പ്പെടെ തീവ്ര ആശയമുള്ളവര്‍ നുഴഞ്ഞു കയറിയതായി കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് സുചന ലഭിച്ചിട്ടുണ്ടെന്നാണ്അറിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :