1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ukraine evacuation to india

ഓപ്പറേഷൻ ഗംഗ: യുക്രെയ്‌നിൽ നിന്നുള്ള രണ്ടാം ഇന്ത്യൻ സംഘം ഡൽഹിയിലെത്തി

യുക്രെയ്‌ൻ
യുക്രൈനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ ഡല്‍ഹിയിലെത്തിച്ചു. റൊമേനിയ വഴിയുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തി. 17 മലയാളികളക്കം 250 വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. 
 
യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. റൊമേനിയയിലെ ബുക്കാറെസ്റ്റിൽ നിന്നുള്ള ആദ്യ രക്ഷാദൗത്യ വിമാനമാണ് ഇന്നലെയെത്തിയത്. 27 മലയാളികൾ ഉൾപ്പടെ 219 പേരാണ് ഇതിൽ ഉണ്ടായിരുന്നത്.
അടുത്ത ലേഖനം
ചക്രവാതചുഴി: സംസ്ഥാനത്ത് ചൊവ്വാഴ്‌ച്ച മുതൽ മഴയ്ക്ക് സാധ്യത