യുക്രൈനിലെ ഇന്ത്യക്കാരുമായി റൊമാനിയയില്‍ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 26 ഫെബ്രുവരി 2022 (20:59 IST)
റൊമാനിയയില്‍ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം ഒന്നേമുക്കാലോടെയായിരുന്നു റൊമാനിയന്‍ തലസ്ഥാനമായ ബുക്കെറെസ്റ്റില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ 2019 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവരെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.

അതേസമയം യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചര്‍ച്ച തുടരണമെന്ന് മോദി പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉക്രൈന്‍ പ്രസിഡന്റിനോട് മോദി പറഞ്ഞു. ഇക്കാര്യം സെലന്‍സ്‌കി ട്വിറ്റ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :