ഉദ്ധവ് നിങ്ങൾ തോറ്റു, കളി ഞാൻ തുടങ്ങിയിട്ടേയുള്ളു, വെല്ലുവിളിയുമായി അർണബ് ഗോസ്വാമി

അഭിറാം മനോഹർ| Last Updated: വ്യാഴം, 12 നവം‌ബര്‍ 2020 (13:13 IST)
ജയിൽ മോചിതനായതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി. ഉദ്ധവ് താക്കറെ തോറ്റുപോയെന്നും കളി താൻ തുടങ്ങിയിട്ടേയുള്ളുവെന്നും അർണബ് പറഞ്ഞു. കേസിൽ നിന്നും മോചിതനായതിന് പിന്നാലെ തന്റെ സ്റ്റുഡിയോയിൽ എത്തിയായിരുന്നു അർണബിന്റെ വെല്ലുവിളി.

ഉദ്ധവ് താക്കറെ കേൾക്കു, നിങ്ങൾ തോറ്റുപോയിരിക്കുന്നു. നിങ്ങളെ തോൽപ്പിച്ചിരിക്കുന്നു. പഴയ ഒരു കള്ളക്കേസിലാണ് നിങ്ങൾ എന്നെ അറസ്റ്റ് ചെയ്‌തത്. ഇതുവരെ നിങ്ങൾ എന്നോട് ഖേദം പ്രകടിപ്പിച്ചില്ല. ഞാൻ കളി തുടങ്ങിയിട്ടേയുള്ളു. രാജ്യത്തെ എല്ലാ ഭാഷകളിലും ചാനൽ തുടങ്ങും. അറസ്റ്റിലായാൽ ജയിലി‌ൽ കിടന്നും ചാനൽ തുടങ്ങും. രാജ്യാന്തര മാധ്യമ രംഗത്തും തന്റെ സാന്നിധ്യം ഉണ്ടാകുമെന്നും അർണബ് പറഞ്ഞു.

സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഇന്നലെരാത്രി എട്ടരയോടെയാണ് അർണ‌ബ് ജയിൽ മോചിതനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :