1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Uddhav Thackeray Attacked With Cow Dung

ശിവസേന നേതാവ് ഉദ്ധവ് താക്കറയ്ക്ക് നേരെ ചാണകമേറ്; പ്രതികാര നടപടിയെന്ന് പൊലീസ്

Uddhav Thackeray
ശിവസേന നേതാവ് ഉദ്ധവ് താക്കറയ്ക്ക് നേരെ ചാണകമേറ്. ഉദ്ധവ് താക്കറെ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ചാണകവും തേങ്ങയും ഉപയോഗിച്ചത് ആക്രമണം നടത്തിയത്. രാജ് താക്കറയുടെ മഹാനവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം രാജ് താക്കറയ്ക്കു നേരെ വെറ്റിലേറ് പ്രതിഷേധം നടത്തിയതിനുള്ള പ്രതികാരം നടപടിയാണ് ഇതെന്ന് പോലീസ് പറയുന്നു.
 
സംഭവത്തില്‍ 20തോളം മഹാനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാജ് താക്കനേരെറെയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശിവസേന യുബിറ്റി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ഉദവ് താക്കറെ പറഞ്ഞിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ പരമോന്നത ബഹുമതി; ഒളിമ്പിക് ഓര്‍ഡര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരം