1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Paris Olympics PR Sreejesh Junior Hockey

വിരമിച്ച ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിനെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു

Paris Olympics
വിരമിച്ച ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിനെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. പ്രഖ്യാപനം നടത്തിയത് ഹോക്കി ഇന്ത്യയാണ്. ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്, പിആര്‍ ശ്രീജേഷിനെ പുരുഷ ജൂനിയര്‍ പോക്കി ടീമിന്റെ മുഖ്യ പരിശീലനായി നിയമിച്ചിരിക്കുന്നു. കളിക്കുന്നത് മുതല്‍ പരിശീലനം വരെ നിങ്ങള്‍ എല്ലാ യുവാക്കളെയും പ്രചോദിപ്പിക്കുന്നു. ഇനി കോച്ചിംഗിലേക്ക് നോക്കുന്നു.- എന്നാണ് ഹോക്കി ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
 
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലമെഡല്‍ നേടിയിരുന്നു. കഴിഞ്ഞതവണത്തെ ടോക്കിയോ ഒളിമ്പിക്‌സിലും ഹോക്കി ടീം വെങ്കലം നേടിയിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് വെങ്കലം നേടുന്നത്. ഇതുവരെ മൂന്ന് വെങ്കലമാണ് നേടിയിട്ടുള്ളത്.
അടുത്ത ലേഖനം
അമീബിക് മസ്തിഷ്കജ്വരം പടർന്നത് കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവരിൽ, നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്