ഡല്‍ഹി|
Last Modified ശനി, 27 ഡിസംബര്‍ 2014 (17:32 IST)
ആന്‍ഡ്രോയിഡ് അധിഷ്ടിത ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന യൂബര്‍ ടാക്സി സര്‍വീസ് കൂടുതല്‍ സുരക്ഷാ മുന്നോരുക്കങ്ങളുമായി മുഖം മിനുക്കി രംഗത്തെത്തി. ഡല്‍ഹിയില്‍ യൂബറിന്റെ സേവനം ഉപയോഗപ്പെടുത്തിയ യുവതിയെ ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് യൂബര്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി രംഗത്തെത്തുന്നത്.
പോലീസിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് കമ്പനിയുടെ പുതിയ നീക്കം. യൂബറിന്റെ ഭഗമാകാന്‍ ആഗ്രഹിക്കുന്ന ടാക്സി ഡ്രൈവര്‍മാരെ ഇനി പൊലീസിന്റെ വേരിഫിക്കേഷനു ശേഷമാകും നിയമിക്കുക. ടാക്‌സി ഡ്രൈവര്‍മാരുടെ സ്വഭാവവും മുന്‍കാല ചരിത്രവുമൊക്കെ പോലീസ്പരിശോധിക്കും. വിവിധ സ്ഥലങ്ങളിലെ ടാക്സി ഡ്രൈവര്‍മാരെ കോര്‍ത്തിണക്കിയാണ് യൂബര്‍ ടാക്സി സര്‍വീസ് നടത്തുന്നത്. ഇങ്ങനെ സര്‍വ്വീസ് നടത്തുന്നതിനാല്‍ യൂബറിന് നേരിട്ട് ഡ്രൈവര്‍മാരുമായി ബന്ധമില്ലതിരുന്നതാണ് ഡല്‍ഹിയിലേ പോലെസംഭവങ്ങള്‍ ഉണ്ടായത്.
ഇനി അത് ആവര്‍ത്തിക്കാതിരിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിനായി യാത്രക്കാരുടെ സൗകര്യാര്‍ഥം യൂബര്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററും സ്ഥാപിക്കും. യാത്രക്കാരുടെ സുരക്ഷിതത്തിനായി ആപ്ലിക്കേഷനില്‍ വേണ്ട മാറ്റങ്ങളും യൂബര്‍ ഇതിനോടകം വരുത്തി. 'ഷെയര്‍ മൈ ഇറ്റിഎ' എന്ന പുതിയ ഒപ്ഷന്‍ വഴി യാത്രക്കാര്‍ക്ക് താനും ടാക്‌സിയും എവിടെയാണെന്നത് വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ സാധിക്കും.
ഇതേ സൌകര്യമുപയോഗിച്ച യാത്രക്കാരന് താന്‍ യാത്ര ചെയ്യുന്ന ടാക്സിയുടെ ഡ്രൈവറിന്റെ പടം, അയാളുടെ പേര് , ടാക്‌സിയുടെ വിവരങ്ങള്‍ തുടങ്ങിയവ മറ്റുള്ളവര്‍ക്ക് കൈമാറാനും സാധിക്കും. ഇത്തരം സൌകര്യങ്ങള്‍ ഉള്ളതിനാല്‍ ഇതി ഡല്‍ഹിയിലേപോലുള്ള കുറ്റങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് യൂബര്‍ പറയുന്നത്. ശനിയാഴ്ച പുറത്തുവിട്ട പ്രത്യേക പത്രക്കുറിപ്പിലാണ് യൂബര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.
എന്നാല്‍ നിലവില്‍ യൂബറിന് മേലുള്ള
വിലക്ക് നിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
യൂബറിന്റെ സേവനം സുരക്ഷിതമല്ലെന്ന് പൊതുവേ വാര്‍ത്തകളുള്ളാതിനാല്‍ സര്‍ക്കാരിനെ തങ്ങളുടെ സേവനങ്ങള്‍ സുരക്ഷിതമാണെന്ന് ബോധിപ്പിക്കാനും വിലക്ക് മാറ്റാനും ഏറെ പണിപ്പെടേണ്ടി വരും.