Last Modified ശനി, 27 ഡിസംബര്‍ 2014 (14:08 IST)
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനി
ഷേമ അലക്സാണ്ടറാണ് വധു. അനൂപിന്‍റെ കൊച്ചിയിലെ ഫ്ലാറ്റില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
അനൂപിന്‍റെയും ഷേമയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ ഉണ്ടായിരുന്നത്. സിനിമാരംഗത്തുനിന്ന് നടന്‍ ദിലീപ് മാത്രമാണ് പങ്കെടുത്തത്.
കോഴിക്കോട് ബാലുശ്ശേരി പറമ്പത്ത് വീട്ടില്‍ പി ഗംഗാധരന്‍ നായരുടെയും ഇന്ദിരമേനോന്റെയും മകനാണ് അനൂപ്. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി അനൂപിന്‍റെ അടുത്ത സുഹൃത്തായിരുന്നു ഷേമ അലക്സാണ്ടര്‍. സൌഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തുകയായിരുന്നു.
അനൂപ് നായകനായെത്തുന്ന ഷീ ടാക്സി ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ചിത്രത്തിന് കടപ്പാട് - മഹാദേവന്‍ തമ്പി