Last Updated:
ബുധന്‍, 29 ഒക്ടോബര്‍ 2014 (15:28 IST)
ആകാശവാണി എന്ന് സാധാരണ ഇരട്ടപ്പേരുള്ളത് ആര്‍ക്കാണ്? പരദൂഷണം പറഞ്ഞുനടക്കുന്നവരെ നാട്ടുമ്പുറങ്ങളില്‍ വിളിക്കാറുള്ള പേരാണിത്. ന്യൂസ് ചാനലുകളുടെ പെരുക്കമുള്ള ഇക്കാലത്ത് ആകാശവാണിയെ ബി ബി സി എന്നൊക്കെ പരിഷ്കരിച്ചെങ്കിലും 'ആകാശവാണി' എന്ന പേരിന്റെ ചന്തമൊട്ടും കുറഞ്ഞിട്ടില്ല.
കാവ്യാ മാധവന്റെ പുതിയ ചിത്രത്തിന് 'ആകാശവാണി' എന്നാണ് പേര്. ഒരു പരദൂഷണക്കാരിയായാണോ കാവ്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും ഇതൊരു കുടുംബചിത്രമാണ്. വിജയ് ബാബു ഈ സിനിമയില്‍ കാവ്യയുടെ ഭര്‍ത്താവായി അഭിനയിക്കുന്നു.
ഭാര്യാ - ഭര്‍തൃ ബന്ധത്തിലെ പൊരുത്തവും പൊരുത്തക്കേടുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീജിത്ത് രവിയും സൈജു കുറുപ്പും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്യാമപ്രസാദിന്റെ സംവിധാന സഹായിയായ ഖയിസ് മിലന് സ്വതന്ത്ര സംവിധായകനാകുന്ന സിനിമയാണ് ആകാശവാണി.