വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2020 (10:25 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 81,484 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തോട് അടുക്കുകയാണ്. 63,94,069 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഉയർന്ന പ്രതിദിന നിരക്കാണ് രാജ്യത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ മാത്രം 1,095 പേർ മരണപ്പെട്ടു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 99,773 ആയി ഉയർന്നു. 53,52,078 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 9,42,217 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,97,947 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 7,67,17,728 സാംപിളുകൾ ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തു.