ന്യൂയോര്‍ക്ക്|
Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (09:39 IST)
പ്രമുഖ മാധ്യമപ്രവര്‍ത്തകനും ടിവി അവതാരകനുമായ രാജ്ദീപ് സര്‍ദേശായിക്ക് മര്‍ദ്ദനം.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സ്വീകരണം നല്‍കിയ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനുപുറത്ത് വെച്ചാണ് മോഡി അനുകൂലികള്‍ ആക്രമിച്ചത്.
പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു രാജ്യദ്രോഹിയെന്ന് വിളിച്ച് ആക്രമണം. കഴിഞ്ഞ ജൂലായില്‍ സിഎന്‍എന്‍- ഐബിഎന്‍ വാര്‍ത്താ ചാനലിന്‍റെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച സര്‍ദേശായി മോഡിയുടെ കടുത്ത വിമര്‍ശകനായിരുന്നു.
ചാനലില്‍ നിന്ന് രാജിവെക്കാന്‍ സര്‍ദേശായിയുടെ നിലപാട് കാരണമായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ദേശായിയെ മോഡി അനുകൂലികള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായി.