ന്യൂയോര്‍ക്ക്|
Last Modified ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (12:09 IST)
ശാന്തി മന്ത്രവുമായി റോക്ക് സംഗീതവേദിയില്‍ തരംഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ ‘ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലി’ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മോഡി. വേദിയിലേക്ക് അതിഥിയായി എത്തിയ പ്രധാനമന്ത്രിയെ ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ഹഗ് ജാക്മാനാണ് പാര്‍ക്ക് അവന്യുവില്‍ 60,000ത്തോളം വരുന്ന യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. വളരെ ചെറിയ നിലയിലെ ജീവിതത്തില്‍ നിന്നും ഭാരതത്തിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തിയാണ് നരേന്ദ്രമോഡിയെന്ന് ഹഗ് ജാക്മാന്‍ വേദിയില്‍ പറഞ്ഞു. വെള്ള കുര്‍ത്തയ്ക്കുമേല്‍ നീല നിറത്തിലുള്ള നെഹ്രു ജാക്കറ്റ് ധരിച്ചാണ് മോഡി വേദിയിലെത്തിയത്.
റോക്ക് ഫെസ്റ്റിവലില്‍ തടിച്ചു കൂടിയ യുവാക്കളെ ‘നമസ്തേ’ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. ഏഴ് മിനിറ്റ് നേരത്തെ പ്രസംഗം ‘’സര്‍വ്വേ ഭവന്തു സുഖിനാ ഹ:’’ എന്ന് തുടങ്ങുന്ന പ്രശസ്തമായ ശാന്തി മന്ത്രത്തോടെയാണ് മോഡി അവസാനിപ്പിച്ചത്.
യുവാക്കളുടെ സര്‍ഗാത്മകതയ്ക്ക് ലോകത്തെ മുഴുവന്‍ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ലോകത്തെ മുന്നോട്ടു നയിക്കാന്‍ മുതിര്‍ന്നവരുടെ പ്രായോഗിക ബുദ്ധിയും അനുഭവസമ്പത്തുമാണ് വേണ്ടതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് യുവാക്കളുടെ ഊര്‍ജ്ജത്തിലും അര്‍പ്പണബോധത്തിലും ലോകത്തിന്‍റെ ഭാവി തന്നെ മാറ്റി മറിക്കാന്‍ കഴിയുമെന്നാണ്. ഇടുങ്ങിയ കോണ്‍ഫറന്‍സ് ഹാളിനുള്ളിലെ കൂടിക്കാഴ്ചയേക്കാള്‍ തുറന്ന വേദിയില്‍ ഭാവി തലമുറയുമായി സംവദിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണെന്നും ഭാവിയെ കുറിച്ചുള്ള തന്‍റെ ആത്മവിശ്വാസത്തിന്‍റെ അടിത്തറയെ ഇത് ശക്തിപ്പെടുത്തുന്നുവെന്നും മോഡി പറഞ്ഞു.