ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് രാജിവച്ചു, ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം

അനിരാജ് എ കെ| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (17:03 IST)
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേണ്‍ദ്രസിംഗ് റാവത്ത് രാജിവച്ചു. ബി ജെ പി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റാവത്ത് രാജി വച്ചത്.

ഏറെനാളുകളായി ബി ജെ പിക്കുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ രാജി. നാളെ നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.

ത്രിവേന്ദ്രസിംഗ് റാവത്തും സംസ്ഥാന ബി ജെ പി നേതൃത്വവും രണ്ടുദിശകളില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. റാവത്തിന്‍റെ നേതൃത്വത്തില്‍ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പരാജയമായിരിക്കും ഫലമെന്ന് ബി ജെ പി നേതാക്കളില്‍ ചിലര്‍ വ്യക്‍തമാക്കുകയും ചെയ്‌തു.

ഇതോടെ കേന്ദ്രനേതൃത്വം ഇടപെടുകയും മുഖ്യമന്ത്രിയെ മാറ്റാനുള്ള തീരുമാനത്തിലേക്ക് കടക്കുമെന്ന് സൂചനകള്‍ ലഭിക്കുകയും ചെയ്‌തു. അതിടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി രാജി സമര്‍പ്പിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസമന്ത്രി ധന്‍‌സിംഗ് റാവത്ത് അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :