ശ്രീനു എസ്|
Last Modified വെള്ളി, 5 മാര്‍ച്ച് 2021 (12:43 IST)
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വപ്‌നയുടെ മൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ടുപങ്കുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്‌നയുടെ മൊഴിയാണ് കസ്റ്റംസ് വെളിപ്പെടുത്തിയത്.
ഇരുവര്‍ക്കും കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍സുല്‍ ജനറലുമായി വഴിവിട്ട ബന്ധം മുഖ്യമന്ത്രിക്കും മറ്റു മൂന്നു മന്ത്രിമാര്‍ക്കും ഉള്ളതായി കസ്റ്റംസ് പറയുന്നു. ഇന്നുരാവിലെ പത്തുമണിയോടെയാണ് അഫിഡവിറ്റ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്.