മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹം: ഒരു നിമിഷം പോലും അധികാരത്തിൽ ഇരിക്കാൻ അവകാശമില്ലെന്ന് ചെന്നിത്തല

അഭിറാം മനോഹർ| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (12:32 IST)
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്‌മൂലത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാജ്യദ്രോഹകുറ്റം തന്നെയാണ് മുഖ്യമന്ത്രി ചെയ്‌തിട്ടുള്ളതെന്നും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും രമേശ് പറഞ്ഞു. എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവകരമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :