അഭിറാം മനോഹർ|
Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (19:02 IST)
പെട്രോളിന്റെയും ഡീസലിന്റെയും വില സർവകാല റെക്കോഡുകൾ തകർത്ത് മുന്നേറുമ്പോൾ തകർപ്പൻ ഓഫറുമായി ബിജെപി നേതാവ്. പെട്രോള്‍ വില 200 രൂപയിലെത്തിയാല്‍ ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി ഉറപ്പാക്കുമെന്നാണ് അസമിലെ ബി.ജെ.പി. നേതാവ് ഭബേഷ് കലിത പറയുന്നത്.
ഇന്ധന ഉപഭോഗം കുറയ്ക്കാനായി ആളുകൾ ആഡംബര കാറുകളിലെ യാത്ര ഒഴിവാക്കണമെന്നും പകരം ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ യാത്ര ചെയ്യണമെന്നുമാണ് നേതാവിന്റെ അഭിപ്രായം. ഇതിന് പിന്നാലെ തന്നെ പരാമർശത്തിൽ വിശദീകരണവുമായി നേതാവെത്തി. പെട്രോള്‍ വില 200 രൂപയിലെത്തിയാല്‍ ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു.
, ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും 1000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റവുമായാണ് പരിഗണിക്കുന്നത്. നിയമം ഇത്തരത്തിലാണെന്നിരിക്കെയാണ് ബിജെപി നേതാവിന്റെ പ്രസ്‌താവന.