സാധാരണക്കാര്‍ക്ക് തിരിച്ചടി ഇന്ധനവില; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് ആറര രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (08:18 IST)
സാധാരണക്കാര്‍ക്ക് തിരിച്ചടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 108.44 രൂപയും ഡീസലിന് 102.10 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 106.40 രൂപയും ഡീസലിന് 100.22 രൂപയുമാണ് വില.

അതേസമയം ഒരു മാസത്തിനിടെ ഡീസലിന് മാത്രം ആറര രൂപയാണ് രാജ്യത്ത് വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികള്‍ ദിവസവും എണ്ണവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെ കഷ്ടത്തിലാക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :