1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. TN Covid updates

തമിഴ്‌നാട്ടിൽ കൊവിഡ് മരണം പതിനായിരം കടന്നു, ഇന്ന് 5088 രോഗികൾ

തമിഴ് നാട്
തമിഴ്‌നാട്ടിൽ ഇന്ന് 5088 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 6,40,943 ആയി. അതേസമയം 5,718 പേർ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. അതേസമയം സംസ്ഥാനത്ത് ഇന്ന് 68 പേർ കൊവിഡ് ബാധിതരായി മരണപ്പെട്ടു. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു.
 
സംസ്ഥാനത്ത് നിലവിൽ 44,4437 പേരാണ് ഐസൊലേഷനിൽ തുടരുന്നത്. 87,341 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 3,87,080 പേർ പുരുഷന്മാരും 2,53,832 പേർ സ്ത്രീകളുമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 31 പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ഹോട്ട്‌സ്‌പോട്ടുകള്‍; 10പ്രദേശങ്ങളെ ഒഴിവാക്കി