വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 8 ജൂണ്‍ 2020 (08:41 IST)
അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാന മേഖലയിൽ ചൈനിസ് സേനയുടെ ശക്തി പ്രകടനം. ഏതു നിമിഷവും അതിർത്തിയിലേയ്ക്ക് വിന്യസിയ്കാൻ എല്ലാ യുദ്ധ സന്നാഹങ്ങളും സജ്ജമാണ് എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് വടക്കുപടിഞ്ഞാറൻ പർവത മേഖലയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശക്തിപ്രകടനം. ഹൂബേ പ്രവശ്യയ്ക്ക് അകലെ അതിർത്തിയിലേക്ക് അതിവേഗം വിന്യാസം നടത്താൻ സാധിയ്ക്കുന്ന ഇടത്താണ് ആയുധങ്ങളും ടാങ്കുകളും യുദ്ധ സന്നാഹങ്ങളും അണിനിരത്തി സൈന്യം ശക്തിപ്രകടനം നടത്തിയത്.
ഹൂബെ പ്രവശ്യയിൽനിന്നും യുദ്ധ സന്നാഹങ്ങളുമായി വ്യോമസേന വടക്കുപടിഞ്ഞാറൻ മേഖലയിലെ അജ്ഞാത വ്യോമ താവളത്തിലേയ്ക്ക് നീങ്ങിയതായും ചൈന സെൻട്രൻ ടെലിവിഷൻ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിൽ ഉന്നത സേന കമൻഡർമാർ നടത്തിയ യോഗത്തിൽ ധരണയായതായാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ചൈന ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല.