ഉത്ര കൊലപാതകകേസ് ആദ്യം അന്വേഷിച്ച അഞ്ചൽ സിഐക്കെതിരെ റിപ്പോർട്ട്

കൊല്ലം| അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജൂണ്‍ 2020 (12:33 IST)
കൊല്ലം: കൊല്ലം അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലചെയ്‌ത കേസിൽ ആദ്യം കേസ് അന്വേഷിച്ച് അഞ്ചൽ സർക്കിൾ ഇൻസ്പെക്‌ടർ വീഴ്‌ചവരുത്തിയതായി അന്വേഷണ റിപ്പോർട്ട്. കൊട്ടാരക്കര റൂറല്‍ എസ് പി നടത്തിയ അഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.മരണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിൽ അലംഭാവം വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉത്രയുടെ മരണം നടന്ന ദിവസം തന്നെ
ഉത്രയുടെ സഹോദരന്‍ മരണത്തില്‍ സംശയം ഉണ്ടെന്ന് സുധീറിഓട് മൊഴി നൽകിയിരുന്നു. എന്നാൽ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിൽ സിഐ വീഴ്ചവരുത്തിയെന്നാണ് റിപ്പോർട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :