ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (12:27 IST)
രാജ്യത്തെ സൈനികരുടെ ജീവനെടുക്കുന്ന ഏറ്റവും വലിയ കൊലയാളി പാകിസ്ഥാന്‍ സൈനികരോ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന ഭീകരവാദികളോ അല്ല. മോശം കാലാവസ്ഥയോ മാവോയിസ്റ്റുകളോ അല്ല, പിന്നെയോ റോഡപകടങ്ങള്‍. ഞെട്ടണ്ട, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മൂവായിരത്തോളം സൈനികരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെത്. അതായത്, ഒരു വര്‍ഷം ശരാശരി 300 പേര്‍ എന്നാണ് കണക്ക്.
1999 മുതല്‍ റോഡപകടങ്ങളില്‍ മരിച്ചത് 6500 പേരാണ്. 1962, 65, 71 യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതില്‍ പകുതി മാത്രമാണ്. 2003 (315), 2004 (295), 2005 (295), 2012 (306), 2013 (297), 2014 (284) എന്നിങ്ങനെയാണ് റോഡപകടങ്ങളില്‍ മരിക്കുന്ന സൈനികരുടെ എണ്ണം.
റോഡപകടങ്ങളില്‍ മാത്രമല്ല ആത്മഹത്യ ചെയ്യുന്ന സൈനികരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ മാനസികസമ്മര്‍ദ്ദം
താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും ഇത്തരത്തില്‍ നൂറോളം സൈനികര്‍ ആണ് ആത്മഹത്യ ചെയ്യുന്നത്. 2010 മുതല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 520 ആണ്.
അതേസമയം, ഭീകരവാദി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണത്തിലും ചെറിയ വര്‍ദ്ധനയുണ്ട്. 2013ല്‍ 13 പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ 2013ല്‍ 21ഉം 2014ല്‍ 31ഉം സൈനികരാണ് ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.