രാജ്യത്ത് 41,506 പുതിയ കൊവിഡ് കേസുകൾ, മൂന്നിലൊന്നും കേരളത്തിൽ

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജൂലൈ 2021 (10:51 IST)
രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത് 41,506 കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 895 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,95,716 ആയി ഉയര്‍ന്നു.

നിലവിൽ 4,54,118 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതിൽ 2,99,75,064 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 14,087 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. കോവിഡ് മൂലം കഴിഞ്ഞ ദിവസം 109 പേരാണ് കേരളത്തില്‍ മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :