1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Three years old killed in Newdelhi

സ്കൂള്‍ വാനില്‍ നിന്ന് ഇറങ്ങിയ മൂന്നു വയസ്സുകാരന്‍ അതേ വാനിനടിയില്‍പ്പെട്ട് മരിച്ചു

വിദ്യാര്‍ത്ഥി വാഹനം കയറി മരിച്ചു

സ്കൂള്‍ വാന്‍
സ്കൂള്‍ വാനില്‍ നിന്നിറങ്ങിയ മൂന്നു വയസ്സുകാരനായ വിദ്യാര്‍ത്ഥി അതേ വാഹനം കയറി മരിച്ചു. ഡല്‍ഹിയിലാണ് സംഭവം. വാഹനം പിറകോട്ട് എടുത്തപ്പോള്‍ കുട്ടി ചക്രങ്ങള്‍ക്ക് ഇടയില്‍പ്പെടുകയായിരുന്നെന്നാണ് പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നത്.
 
സ്കൂള്‍ വാനില്‍ വീടിനു മുന്നിലിറങ്ങിയതിനു ശേഷമാണ് ദാരുണമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. അഭിരാല്‍ എന്ന കുട്ടിയാണ് മരിച്ചത്.
 
പ്ലേ സ്കൂളില്‍ പോയി മടങ്ങിവരുന്നതിനിടയില്‍ ആയിരുന്നു അപകടം. വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള പ്ലേ സ്കൂളില്‍ നിന്ന് മടങ്ങിയപ്പോള്‍ ആണ് ദുരന്തം ഉണ്ടായത്. കുട്ടിയെ അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
About Writer
JOYS JOY
അടുത്ത ലേഖനം
ബംഗാളിലെ മദ്യനയമറിഞ്ഞാല്‍ കേരളത്തിലെ കുടിയന്മാര്‍ക്ക് ഒരു വികാരം മാത്രമെ ഉണ്ടാകു; മമതാ ബാനർജി പുതിയ മദ്യനയം കൊണ്ടുവന്നു