മുംബൈ|
JOYS JOY|
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (19:33 IST)
ഖത്തര്‍ ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പനിക്ക് നൂറുകോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണല്‍ ആണ് പിഴ ചുമത്തിയത്. 2011ല്‍ മുംബൈ തീരത്ത് ഉണ്ടായ എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഖത്തർ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡെൽറ്റ ഷിപ്പിങ് മറൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം വി റാക് എന്ന ചരക്കു കപ്പലാണ് മുംബൈയുടെ 20 നോട്ടിക്കൽ മൈൽ ദൂരെ കടലിൽ താഴ്ന്നത്. 2011 ആഗസ്റ്റ് നാലിനായിരുന്നു കപ്പൽ മുങ്ങിയത്.
അദാനി ഗ്രൂപ്പിന്റെ താപനിലയത്തിൽ പ്രവർത്തിക്കാൻ വേണ്ടിയുള്ള കൽക്കരിയും ഡീസലുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇത് കടലില്‍ കലര്‍ന്ന് പരിസ്ഥിതിനാശം വരുത്തിയതിന് അദാനി എൻറർപ്രൈസസിന് അഞ്ചുകോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.