ഓപ്പറേഷന്‍ കുബേര: രണ്ട് പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം| vishnu| Last Modified ചൊവ്വ, 8 ജൂലൈ 2014 (17:11 IST)
അമിത പലിശ ഈടാക്കുന്നവരെ കുടുക്കുന്നതിനായുള്ള ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടന്ന റെയ്ഡുകളില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന റെയ്ഡുകളില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി വെളിപ്പെടുത്തി.

ഇതോടെ ഇത്തരത്തില്‍ അമിത പലിശക്കാര്‍ക്കെതിരെ 12033 റെയ്ഡുകള്‍ നടത്തി. 1908 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് 930 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ സംസ്ഥാന വ്യാപകമായി തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :