ഐപിഎല്‍ കോഴ: തനിക്കെതിരെ തെളിവില്ലെന്ന് ശ്രീശാന്ത്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 13 ജനുവരി 2015 (20:04 IST)
ഐപിഎല്‍ കോഴക്കേസില്‍ തനിക്കെതിരെ മകോക്ക ചുമത്തിയത് നീക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം
ശ്രീശാന്ത് വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടു. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ഏര്‍പെടുത്തുന്നതാണ് മകോക്ക നിയമം.

വാതുവെപ്പുകാരുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും ഏതെങ്കിലും ക്രിമിനല്‍ സംഘത്തിന്റെ ഭാഗമല്ലെന്നും തനിക്കെതിരെ യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും ശ്രീശാന്ത് കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.

കേസില്‍ വാദം പൂര്‍ത്തിയായി. ഐപിഎല്‍ കോഴക്കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ എസ്. ശ്രീശാന്ത്, അജീത് ചാന്ദില, അങ്കിത് ചവാന്‍, വാതുവയ്പുസംഘാംഗം ജിജു ജനാര്‍ദന്‍ എന്നിവരുള്‍പ്പെടെ 26 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :