കോഴിക്കോട്|
jibin|
Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (12:29 IST)
താന്‍ ക്രിക്കറ്റിനെക്കാള്‍ ജീവിതത്തിനാണ് ഇപ്പോള്‍ പ്രാധാന്യവും പരിഗണനയും നല്‍കുന്നതെന്ന് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ക്രിക്കറ്റ് ഇല്ലാത്ത ഈ നിമിഷങ്ങളില്‍ താന്‍ സന്തുഷ്ടനാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ച് വരാനാകുമെന്ന് ഉറപ്പുള്ളതായും ശ്രീശാന്ത് വ്യക്തമാക്കി.
ഒത്തുകളി വിവാദത്തെ തുടര്‍ന്നുള്ള വിലക്കിനെതിരെ കേസുമായി മുന്നോട്ട് പോകുന്നുണ്ട്. ഉടന്‍ തന്നെ ബിസിസിഐയുടെ വിലക്ക് നീങ്ങുമെന്നും രാജ്യത്തിനായി കളത്തിലിറങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്. ടീമില്‍ ഇടം നേടാന്‍ കഴിയാത്തതിനാല്‍ സഞ്ജു നിരാശപ്പെടേണ്ടതില്ലെന്നും സമീപഭാവിയില്‍ തന്നെ സഞ്ജു ടീമില്‍ മടങ്ങിയെത്തുമെന്നും ശ്രീ വ്യക്തമാക്കി.
ഐപിഎല്‍ ക്രിക്കറ്റിലെ വാതുവെയ്പ്പ് കേസിലാണ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരുള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയും ഏഴ് വാതുവെപ്പുകാരെയും ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്നാണ് ശ്രീശാന്തിനെ ബിസിസി ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.