നോട്ടിങ്ഹാം|
jibin|
Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (14:25 IST)
മലയാളി മണ്ണില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടിയത് മൂന്നു പേര്‍ മാത്രമാണ്. ടിനു യോഹന്നാനും അതിനു ശേഷം ശ്രീശാന്തും ടീമിലെത്തി. ഇവര്‍ രണ്ടു പേരും ടീമില്‍ നിന്ന് പുറത്ത് പോയി. ടിനു യോഹന്നാന്‍ മോശം ഫോമിന്റെ പേരില്‍ പുറത്തു പോയപ്പോള്‍ ശ്രീശാന്ത് കളത്തിന് പുറത്തായത് കോഴ വിവാദത്തില്‍ പെട്ടായിരുന്നു. ഇരുവര്‍ക്കും ശേഷമാണ് മലയാളത്തില്‍ നിന്ന് പ്രതീക്ഷകളുടെ ഭാരവും പേറി ഇരുപതു വയസുകാരനായ സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. ടിനുവും ശ്രീശാന്തും ബൌളര്‍മാരായി ടീമിലെത്തിയപ്പോള്‍ സഞ്ജു ടീമിലെത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിട്ടാണ്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ എ ടീമിലേക്കും അവിടുന്ന് ഇങ്ങോട്ടുമുള്ള വളര്‍ച്ചയ്ക്ക് കാരണമായത്. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാൻ സഞ്ജുവിനു കഴിഞ്ഞു. പിന്നീട് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലേക്കുള്ള വഴി തുറന്നു കിട്ടിയതും. പിന്നീട് റോയൽ ചലഞ്ചെർസ് ബംഗ്ലുരിലും,
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും കളിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെയാണ് സഞ്ജുവിന്റെ തലവര മാറ്റിമറിച്ചത്. ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയില്‍ 2013ലെ ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെത്തിച്ചെത്.
ഇംഗ്‌ളണ്ടില്‍ ഇപ്പോള്‍ നടക്കുന്ന ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് ഉണ്ടായ സന്തോഷം മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഒരു പോലെ തോന്നി. ഏകദിനത്തിനായി ഇംഗ്‌ളണ്ടിലേക്ക് വിമാനം കയറിയ സഞ്ജു പരിശീലന മത്സര്‍ത്തില്‍ ഇന്ത്യന്‍ തൊപ്പിയണിഞ്ഞു. ടീമിലെത്തിയ സഞ്ജു തന്റെ ഇഷ്ട് നമ്പരായ ഒന്‍പത് ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഈ നമ്പരില്‍ ആരും ടീമില്‍ ഇല്ലാത്ത കാരണം ഇഷ്ട് നമ്പര്‍ സഞ്ജുവിന് ലഭിക്കുകയായിരുന്നു. ആര്‍പി സിങ്ങിനു ശേഷം ഒന്‍പതിന് അവകാശികളില്ലാതിരിക്കുമ്പോഴാണ് ഒന്‍പതിന്റെ പ്രേമിയായ സഞ്ജുവിന്റെ വരവ്. കേരള ടീമിലും സഞ്ജു ഒന്‍പതാം നമ്പറുകാരനാണ്. ഇന്ത്യന്‍ എ ടീമില്‍ കളിച്ചപ്പോള്‍ ഒന്‍പതു കൈവിട്ടുപോയ സഞ്ജു 99 കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. വിവാദങ്ങളുടെ തോഴനായ ശ്രീശാന്തും ഒന്‍പത് നമ്പരിന് ആകൃഷ്ട്നായിരുന്നു. ഇഷ്ട് നമ്പര്‍ ഒന്‍പത് കിട്ടാതെ വന്നപ്പോള്‍ അക്കങ്ങള്‍ ഒരുമിച്ചു കൂട്ടിയാല്‍ ഒന്‍പത് ലഭിക്കുന്ന 36 തിരഞ്ഞെടുക്കുകയായിരുന്നു ശ്രീ.
മൂന്നാം ഏകദിനത്തില്‍ സഞ്ജു ടീമില്‍ ഇല്ലായിരുന്നു. പക്ഷേ ടോസ് നേടി ഇന്ത്യ ഫീല്‍ഡിലിറങ്ങിയപ്പോള്‍ അക്കൂട്ടത്തില്‍ ബൌണ്ടറി ലൈനില്‍ തൊട്ടു വന്ദിച്ച് നമ്മുടെ സഞ്ജുവും കളത്തില്‍ വന്നു. ഫീല്‍ഡിങ്ങും കളിയുടെ ഭാഗമാണെങ്കില്‍ ടീം ഇന്ത്യയ്ക്കു വേണ്ടി സഞ്ജുവിന്റെ അരങ്ങേറ്റം ട്രെന്‍ഡ് ബ്രിഡ്ജില്‍ ഇന്നലെയായിരുന്നെന്നു പറയേണ്ടിവരും. എന്നാല്‍ ശ്രീശാന്തിന്റെ ഒന്‍പതിന്റെ ഗുണം സഞ്ജുവില്‍ കാണാതിരുന്നാല്‍ മതിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞതും പ്രാര്‍ഥിച്ചതും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.