ന്യൂഡല്‍ഹി|
jibin|
Last Updated:
തിങ്കള്‍, 10 നവംബര്‍ 2014 (15:37 IST)
ഐപിഎല്‍ ഒത്തുകളിയെ കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ മാസം മൂന്നിനാണ് സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഐപിഎല്‍ മത്സരങ്ങളുടെ വിശ്വാസ്യത തൂത്തെറിഞ്ഞ വാതുവെപ്പ് ആരോപണം പുറത്ത് വരുന്നത് 2013ലെ ഐപിഎല്‍ സീസണിലായിരുന്നു.
ആറാം സീസണില്‍ നടന്ന വാതുവെപ്പില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച മലയാളി താരം ശ്രീശാന്ത്, അജിത് ചന്ദില, അന്‍കിത് ചവാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതോടെയാണ് വാതുവെപ്പും ഒത്തുകളിയും വെളിച്ചുവന്നത്.
തുടര്‍ന്നുള്ള കൂടുതല്‍ അന്വേഷണത്തില്‍ ബിസിസിഐ ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ സിഇഒയുമായ ഗുരുനാഥ് മെയ്യപ്പനെയും ബോളിവുഡ് നടന്‍ വിന്ദു ധാരാ സിംഗിനെതിരെയും പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം വ്യാപിക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.