Last Updated:
ബുധന്‍, 13 മാര്‍ച്ച് 2019 (14:58 IST)
ലക്നൌ: യുട്യൂബ് നോക്കി പ്രസവിക്കാൻ ശ്രമിച്ച യുവതിയും നവജാത ശീശൂവും മരിച്ചു ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം ഉണ്ടായത്. 26കാരിയായ യുവതി നാലുദിവസം മുൻപാണ് ഗോരഖ്പൂരിലെ ബിലായ്‌പൂരിൽ വാടകക്ക് വീടെടുത്തത്. ഗർഭിണി ഒറ്റക്ക് താമസിക്കുന്നതിനെ കുറിച്ച് വീട്ടുടമസ്ഥൻ ചോദിച്ചിരുന്നു എങ്കിലും അമ്മ ഉടൻ എത്തും എന്നായിരുന്നു യുവതിയുടെ മറുപടി.
തിങ്കളാഴ്ച രാവിൽ വീട്ടിനുള്ളിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നത് കണ്ട് അയൽക്കാരാണ് വീട്ടുടമസ്ഥനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നും കത്രിക ബ്ലേഡ് നൂൽ എന്നിവ പൊലീസ് കണ്ടെടുത്തു.
ശരീരത്തിൽ സ്വയം സ്റ്റിച്ച് ഇടാൻ യുവതി ശ്രമിച്ചിരുന്നതായാണ് വിവരം. പരസഹായമില്ലാതെ പ്രസവിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ യുവതി പല തവണ യുട്യൂബിൽ കണ്ടിരുന്നതായി യുവതിയുടെ ഫോൺ പരിശോധിച്ചതീഓടെ പൊലീസിന് വ്യക്തമായി. മനഹാനി ഭയന്നാവം അവിവാഹിതയായ യുവതി സ്വയം പ്രസ്സവിക്കാൻ ശ്രമിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി.