Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (14:13 IST)
ക്രൂരമായാണ് ജിബിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന് ലഭിച്ച മൊഴികളിൽനിന്നും ഇപ്പോൾ പുറത്തുവരുന്നത്. 13 പേർ ചേർന്നാണ് ജിബിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മർദ്ദിച്ചത്. ദയവ് ചെയ്ത് തന്നെ ആശുപത്രിയിൽ കൊണ്ട്പോകൂ എന്ന് പ്രതികളൊടെ ജിബിൻ കരഞ്ഞപേക്ഷിച്ചിരുന്നു. ഇതായിരുന്നു ജിബിന്റെ അവസാനത്തെ വാക്കുകൾ.
ജിബിൻ മരിച്ചു എന്നുറപ്പായതോടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് അപകടമാണെന്ന് വരുത്തി തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഇതിനായി വീടിനുള്ളിൽ നിന്നും മൃതദേഹം പുറത്തെ ഇടവഴിയിയിലൂടെ ഓട്ടോറിക്ഷയിലേക്ക് കയറ്റിയപ്പോൾ അയൽപക്കത്തെ ഗൃഹനാഥൻ ഉണർന്നു. യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ മർദ്ദിച്ചു കൊണ്ടുപോകുകയാണ് എന്ന് ധരിച്ച് മൃതദേഹം കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ ഇയാളും കാറിൽ സഞ്ചരിച്ചു.
ഇക്കാരണത്താൽ കേസിൽ പ്രതി ചേക്കപ്പെട്ടിരിക്കുകയാണ് പ്രധാന പ്രതികളിലൊരാളായ അസീസിന്റെ അയൽവാസി. ഇയാളെ പതിനാലാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ല എന്ന മറ്റു പ്രതികളുടെ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ജിബിനെ കൊലപ്പെടുത്തി മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയിരുന്നത് എന്ന കാര്യം ഇയാൾക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം.