ആം ആദ്മിയിലെ പടലപിണക്കങ്ങള്‍ തുടരും; അനുരഞ്ജന ശ്രമങ്ങള്‍ പാളി

ന്യൂഡല്‍ഹി.| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (12:04 IST)
ആം ആദ്മി പാര്‍ട്ടിയില്‍ കേജ്രിവാള്‍ പക്ഷവും മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരും തമ്മില്‍
ഉടലെടുത്ത ഭിന്നതകള്‍ക്ക് പരിഹാരമായില്ല. ഇവരുമായി നടത്തിയ അനുരഞ്ജന ശ്രമങ്ങളെല്ലാം പാളിയതായാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 28ന് ആം ആദ്മി പാര്‍ട്ടിയുടെ നിര്‍ണ്ണായകമായ ദേശീയ ഉപദേശകസമിതി യോഗം നടക്കാനിരിക്കെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും പുറത്തുപോകാന്‍ ഇരു നേതാക്കളോടും കെജ്രിവാള്‍ ആവശ്യപ്പെട്ടതാണ് ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് സൂചന.

യാതോരു കാരണവുമില്ലാതെയാണ്
21 അംഗ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പുറത്തുപോകാന്‍ തങ്ങളോട് ആവശ്യപ്പെട്ടതെന്ന്
ഇന്നലെ നടന്ന ചര്‍ച്ചയില്‍ പ്രശാന്ത് ഭൂഷണിണും യോഗേന്ദ്ര യാദവും പറഞ്ഞു. കെജ്രിവാളും ഇവര്‍ പുറത്തുപോകണമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ അനുരഞ്ജന ശ്രമങ്ങള്‍ വീണ്ടും പാളുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :