ന്യൂഡല്‍ഹി:|
Last Modified വെള്ളി, 20 മാര്‍ച്ച് 2015 (11:15 IST)
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ വെള്ളക്കരം വര്‍ധിപ്പിച്ചു. 20,000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കുള്ള പ്രതിമാസ നിരക്കാണ് 10 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്.
നേരത്തെ പ്രതിമാസം 20 കിലോ ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ഡെല്‍ഹി ജല ബോര്‍ഡിന്റെ വരുമാന വര്‍ധനയുടെ ഭാഗമായാണ് സര്‍ക്കാര്‍ നടപടിയെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒപ്പിട്ട ഉത്തരവില്‍ പറയുന്നു. പുതിയ തീരുമാനത്തിലൂടെ അനധികൃതമായ ജല ഉപയോഗം നടയാനാണ് ആം ആദ്മി സര്‍ക്കാറിന്റെ നീക്കം. തീരുമാനം തിരഞ്ഞെടുപ്പ് പ്രത്രികയില്‍ നിന്നുള്ള വ്യതിചലനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.